വസ്തു നികുതി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബിബിഎംപി അയച്ച നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു : വസ്തു നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നൽകിയ നോട്ടീസുകൾക്ക് കർണാടക ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ബിബിഎംപി ആക്ട് 2020-ന്റെ ഭേദഗതി ചെയ്ത വ്യവസ്ഥകൾ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള സ്വത്ത് നികുതി ആവശ്യപ്പെടുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ ഡിവിഷൻ ബെഞ്ച് മുമ്പാകെ എത്തിയിരുന്നു. കർണാടക മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ 110 (1) (ബി) വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കുമ്പോൾ, പുതിയ ബിബിഎംപി നിയമം (സെക്ഷൻ…

Read More

വസ്തു നികുതി: 78,000 ബെംഗളൂരു നിവാസികൾക്ക് ആശ്വാസം

ബെംഗളൂരു : ബെംഗളൂരുവിലെ വസ്തുനികുതി പ്രശ്നത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം അവസാനിച്ചു, ഭാവിയിൽ അടയ്‌ക്കേണ്ട തുകയ്‌ക്കെതിരെ പൗരന്മാർ അധികമായി അടച്ച തുക ക്രമീകരിക്കാം എന്ന നിർദ്ദേശം കർണാടക കാബിനറ്റ് വ്യാഴാഴ്ച അംഗീകരിച്ചു. എന്നാൽ, വസ്തു ഉടമകൾ നൽകേണ്ടതിനേക്കാൾ കുറവ് തുക ആണ് അവർ അടച്ചിരിക്കുന്നതെങ്കിൽ, അവർ പ്രതിവർഷം 11-12% ബാങ്ക് പലിശയുടെ ലളിതമായ നിരക്ക് നൽകണം. വസ്‌തുനികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് നോട്ടീസ് ലഭിച്ച 78,000-ലധികം ബെംഗളൂരുക്കാരുടെ അഗ്നിപരീക്ഷയാണ് ഈ പ്രഖ്യാപനം വഴി അവസാനിച്ചത്. “ഇരുപക്ഷത്തിനും തെറ്റുപറ്റി” തെറ്റ് അംഗീകരിച്ചുകൊണ്ട് നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു.…

Read More

വസ്‌തുനികുതി കുടിശ്ശിക അടച്ചില്ല ; മന്ത്രി മാൾ വീണ്ടും പൂട്ടി

ബെംഗളൂരു :വസ്തുനികുതി അടക്കാത്തത് ചൂണ്ടിക്കാട്ടി സിവിക് ഉദ്യോഗസ്ഥർ മൂന്ന് മാസത്തിനിടെ മന്ത്രി മാൾ രണ്ടാം തവണ അടച്ചുപൂട്ടി.2018-19 വർഷത്തേക്കുള്ളതുൾപ്പെടെ രണ്ട് വർഷമായി മാൾ മാനേജ്‌മെന്റ് നികുതി അടച്ചിട്ടില്ലെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പറഞ്ഞു. മാൾ 27.25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും അത് ഇപ്പോൾ 39.49 കോടി രൂപയായി വർധിച്ചു. ഒന്നിലധികം തവണ നോട്ടീസ് നൽകിയിട്ടും വസ്തുനികുതി കുടിശ്ശിക അടക്കുന്നതിൽ ഉടമകൾ പരാജയപ്പെട്ടതിനാൽ, ജോയിന്റ് കമ്മീഷണർ ബി ശിവസ്വാമിയുടെ നേതൃത്വത്തിലുള്ള ബിബിഎംപിയുടെ റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർ മാൾ സീൽ ചെയ്യാനായി…

Read More

വസ്തു നികുതി ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തെ സ്വാഗതം ചെയ്ത് ഹോസ്പിറ്റാലിറ്റി മേഖല

ബെംഗളൂരു : 2021-22 വർഷത്തേക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവ അടയ്‌ക്കേണ്ട പ്രോപ്പർട്ടി ടാക്‌സിൽ 50% ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തെ  സ്വാഗതം ചെയ്തു ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രാദേശിക പങ്കാളികൾ. എന്നിരുന്നാലും, ഉടമകൾ ഇതിനകം നികുതി അടച്ചിട്ടുണ്ടെങ്കിൽ തിരിച്ചടവ് ലഭിക്കുമോ എന്ന കാര്യത്തിൽ അവർ വ്യക്തത നിലനിൽക്കുന്നുണ്ട്. ഇളവ് സംബന്ധിച്ച് സർക്കാരിന്റെ ഉദ്ദേശ്യം ജൂണിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ശനിയാഴ്ച മാത്രമാണ് അറിയിപ്പ് ലഭിച്ചത്. “50% വസ്തു ഉടമകളും ഇതിനകം നികുതി അടച്ചിട്ടുണ്ട്, റീഫണ്ട് വിഷയത്തെ കുറിച്ചറിയാൻ വേണ്ടിയുള്ള കോളുകൾ കൊണ്ട് അസോസിയേഷൻ നിറഞ്ഞു,”…

Read More

നികുതി കുടിശ്ശിക അടച്ചില്ല: അടച്ചുപൂട്ടലിന്റെ വക്കിലെത്തി നഗരത്തിലെ പ്രശസ്ത മാൾ.

ബെംഗളൂരു: നികുതി അടയ്ക്കാത്തതിന്റെ പേരിൽ നഗരത്തിലെ പ്രശസ്തമായ മന്ത്രി മാൾ സെപ്റ്റംബർ 30 വ്യാഴാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികെയിലെ  റവന്യൂ ഉദ്യോഗസ്ഥർ അടച്ചുപൂട്ടാനൊരുങ്ങി. എങ്കിലും തക്കസമയത്ത് മന്ത്രി മാൾ അധികൃതർ  5,00,00,000 രൂപയുടെ (അഞ്ച് കോടി) ഡിമാൻഡ് ഡ്രാഫ്റ്റ് (ഡിഡി) റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയതിനാൽ മാൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഉദ്യോഗസ്ഥർ തത്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. അഭിഷേക് ഡെവലപ്പേഴ്സിന്റെ ഉടമസ്ഥതയിലുള്ള മന്ത്രി മാൾ 39,49,25,115 രൂപ (39.49 കോടി) നികുതി കുടിശ്ശിക അടച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. നോട്ടീസ് ലഭിച്ചിട്ടും മാൾ അധികൃതർ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജോയിന്റ് കമ്മീഷണർ (ബിബിഎംപി വെസ്റ്റ് സോൺ)…

Read More
Click Here to Follow Us