ബെംഗളൂരു: കന്നഡ സാഹിത്യകാരനും ആക്ടിവിസ്റ്റുമായ ചന്ദ്രശേഖർ പാട്ടീൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ജനുവരി 10 തിങ്കളാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ബംഗളൂരുവിൽ നടക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. ചമ്പ എന്നറിയപ്പെടുന്ന ചന്ദ്രശേഖർ പാട്ടീൽ അറിയപ്പെടുന്ന കവിയും നാടകകൃത്തും ‘ബന്ദയ’ പ്രസ്ഥാനത്തിന്റെ (പുരോഗമന, വിമത സാഹിത്യ പ്രസ്ഥാനത്തിന്റെ) മുൻനിര ശബ്ദങ്ങളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന വ്യക്തികൂടിയാണ്. ‘സംക്രമണ’ എന്ന സാഹിത്യ മാസികയുടെ പത്രാധിപരായിരുന്നു ചമ്പ. ചരിത്രപരമായ ഗോകാക് സമരം, ബന്ദയ പ്രസ്ഥാനം, അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനം, മണ്ഡല്…
Read More