ബെംഗളൂരു: അംഗൻവാടിയിലെ ക്ലാസ് മുറിയിൽ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരനായ വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിൽ അധ്യാപിക പൊള്ളലേറ്റതായി പരാതി. കർണാടകയിലെ തുമകുരു ജില്ലയിലാണ് സംഭവം. ഗൊഡകെരെയിലെ അംഗൻവാടിയിലെ വിദ്യാർത്ഥിയായ കുട്ടി സ്ഥിരമായി സ്വന്തം വസ്ത്രത്തിൽ മൂത്രമൊഴിക്കുന്നത് തടയാൻ അധ്യാപകനായ പി.കെ.രശ്മി തീപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചുവെന്നാണ് പരാതി. ഓഗസ്റ്റ് 29-ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് ചിക്കമംഗലൂർ സ്വദേശിയായ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മതിയായ ചികിത്സ ലഭ്യമാക്കിയെന്നും പോലീസ് അറിയിച്ചു. അധ്യാപികയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി 285 വകുപ്പുകൾ…
Read More