ബെംഗളൂരു: കർണാടക സർക്കാർ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. വിലക്കുറവ് വ്യാഴാഴ്‌ച വൈകിട്ട് മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചതിന് പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. ഇതോടെ കർണാടകയിൽ പെട്രോൾ വില 95.50 രൂപയായി. ഡീസലിന് 81.50 രൂപയാണ് വില. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രസർക്കാർ എക്‌സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇന്ധനവില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു നടപടി.
Read MoreTag: Petrol price Karnataka
സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കാനുള്ള നിർദ്ദേശമില്ലെന്ന്; മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് പെട്രോൾ ഉൾപ്പെടെയുള്ള ഇന്ധനവില കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് മുന്നിൽ ഒരു നിർദേശവും ഇല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. തമിഴ്‌നാട് സർക്കാർ അടുത്തിടെ പെട്രോളിന് വില കുറയ്ക്കാനുള്ള ഏതെങ്കിലും നിർദ്ദേശം സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്. പെട്രോൾ വില ലിറ്ററിന് 3 രൂപ കുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതിന് ശേഷം, സംസ്ഥാനത്തെ ഇന്ധനവില കുറയ്ക്കണമെന്ന് പ്രതിപക്ഷ കോൺഗ്രസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റിംഗ് ക്യാമ്പുകളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ പണം വാങ്ങി നൽകുന്നത് സംബന്ധിച്ച റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി,…
Read More