ബെംഗളൂരു : പൊതുവിതരണ സമ്പ്രദായത്തിലൂടെ (പിഡിഎസ്) വിതരണം ചെയ്യാനിരുന്ന അരിഅനധികൃതമായി കടത്തുന്നത് സംബന്ധിച്ച് ദാവൻഗെരെ ജില്ലാ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ബുധനാഴ്ച രാത്രി പതിവ് പരിശോധനയ്ക്കായി വന്ന ദാവൻഗെരെ റൂറൽ പോലീസ് 246 ക്വിന്റൽ അരി കയറ്റികൊണ്ടുപോകുന്നത് കണ്ടെത്തി. ട്രക്ക് കണ്ടുകെട്ടിയതിന് ശേഷം ചോദ്യം ചെയ്യലിൽ, അരി വില്പനനടത്തിയതുമായി സംബന്ധിക്കുന്ന രേഖകളൊന്നും പോലീസ് കണ്ടെത്തിയില്ല. അനധികൃതമായി പിഡിഎസ് അരി കടത്തിയതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അരിയുടെവില പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ദാവൻഗെരെ റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർചെയ്തിട്ടുണ്ട്. സംഭവം പുറത്ത്തു കൊണ്ടുവന്ന…
Read More