മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന ഭീഷ്മ പർവം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ അതിലെ പറുദീസ എന്ന പാട്ടിന്റെ ഇൻഡോനേഷ്യൻ വേർഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ മാറിയിരിക്കുന്നത്. ശ്രീനാഥ് ഭാസി പാടിയ പറുദീസ എന്ന പാട്ട് ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഈ ഗാനത്തിന്റെ ഇന്തോനേഷ്യന്‍ പതിപ്പാണ് അമല്‍ നീരദ് പങ്കുവെച്ചത്. യൂയിസ് ദേശയാന എന്ന ഗായികയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്.
Read More