ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പതിനെട്ടുകാരനായ ഓട്ടോ റിക്ഷ ഡ്രൈവറെ പീനിയ പോലീസ് അറസ്റ്റ് ചെയ്തു. ആർ.എം.സി യാർഡിൽ താമസിക്കുന്ന കീർത്തി എന്ന ഓട്ടോ റിക്ഷ ഡ്രൈവർ ആണ് അറസ്റ്റിൽ ആയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി കീർത്തി പിന്തുടർന്നെത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഉടനടി വഴിയാത്രക്കാർ സഹായത്തിനായി എത്തിയതോടെ ഓട്ടോ ഡ്രൈവർ കീർത്തി ഓടി രക്ഷപെട്ടു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അവരുടെ മാതാ പിതാക്കളെ അറിയിക്കുകയും,. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പീനിയ പോലീസ് സ്റ്റേഷനിൽ…
Read More