ബെംഗളൂരു : മൊബൈൽ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളും ബസ്സും ട്രാൻസ്ഫോമാറും കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗം ഉദ്യോഗസ്ഥർ തീയണക്കുകയായിരുന്നു. ശിവമെഗ്ഗയിലാണ് സംഭവം തീപിടുത്തത്തിൽ ആളപായമില്ല.പ്രാഥമിക പരിശോധനയിൽ ജീവനക്കാരിൽ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാണെന്നാണ് പോലീസ് നിഗമനം കഴിഞ്ഞദിവസം രാത്രിയാണ് അപകടം നടന്നത്. തീപിടുത്തത്തിൽ വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വിനോബ്‌നഗർ പോലീസ് കേസെടുത്തട്ടുണ്ട്.
Read More