ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ലഹരി കടത്ത്, രണ്ട് യുവാക്കൾ പിടിയിൽ

പുനലൂർ : ​മാര​ക മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​ കാറില്‍ കടത്താൻ ഉള്ള ശ്രമത്തിനിടെ ര​ണ്ട്​ യു​വാ​ക്ക​ളെ പോലീസ് പിടികൂടി. ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക് പോ​സ്റ്റ് സം​ഘമാണ് ഇവരെ പിടികൂടിയത്. തിരു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സു​ലൈ​മാ​ന്‍ സ്ട്രീ​റ്റി​ല്‍ ഷാ​ജു (23), അ​ല്‍​അ​മീ​ന്‍ (22)എ​ന്നി​വ​രാ​ണ് പോലീസ് പി​ടി​യി​ലാ​യ​ത്. ഇന്നലെ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. ബെംഗളൂരുവിൽ നി​ന്ന്​ ത​മി​ഴ്നാ​ട് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സി​ഫ്റ്റ് കാ​റി​ലാ​ണ്​ സം​ഘം എ​ത്തി​യ​ത്. 0.64 ഗ്രാം ​എം .​ഡി.​എം .​എ മ​യ​ക്കു​മ​രു​ന്നും 90 ഗ്രാം ​ക​ഞ്ചാ​വും കാ​റി​ല്‍ നി​ന്ന്​ പോലീസ് ക​ണ്ടെ​ടു​ത്തു. സി.​ഐ അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു…

Read More

മാരക ലഹരി മരുന്നുമായി രണ്ടു പേർ പോലീസ് പിടിയിൽ

മലപ്പുറം : ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച മാരക ലഹരി മരുന്നായ എംഡിഎംഎ മലപ്പുറത്തു നിന്നും പോലീസ് പിടിച്ചെടുത്തു. 780 ഗ്രാം എംഡിഎംഎയുമായാണ് രണ്ടു പേര്‍ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരാണ് പോലീസ് പിടിയിലായത്. ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും വേങ്ങര പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്നെന്ന് പോലീസ് അറിയിച്ചു. സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പെട്ട ക്രിസ്റ്റല്‍ എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

Read More

നഗരത്തിൽ 2.5 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ബെംഗളൂരു: ഷാംപെയ്ൻ കുപ്പികളിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച വിദേശ പൗരനെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്യുകയും 2.5 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്തവയിൽ 2,500 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റൽ പൊടിയും ഉൾപ്പെടുന്നു. പ്രതി നഗരത്തിലെ പ്രശസ്ത ഹോട്ടലുകളിൽ വിദ്യാർത്ഥികൾക്കും വ്യവസായികൾക്കും മയക്കുമരുന്ന് വിൽക്കുന്നതായി പോലീസ് അധികൃതർ അറിയിച്ചു. മയക്ക് മരുന്നുകളുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം ആരംഭിച്ചു. എച്ച്ബിആർ ലേയൗട്ടിലെ യൂസഫ് മസ്ജിദ് സർവീസ് റോഡിന് സമീപം മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയുടെ വിസയും പാസ്‌പോർട്ടും പരിശോധിക്കാതെ…

Read More

നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട; വിദേശികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാടകക്കെടുത്ത വീട്ടിൽ അനധികൃതമായി ലഹരി വസ്തുക്കൾ നിർമിക്കുന്നെ രണ്ടു നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളും വിദേശികളും പിടിയിലായത്. എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകലാണ് ഇവർ നിർമ്മിച്ചിരുന്നത്. ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായമായ ദമ്പതികൾ വാടകയ്ക്ക് എടുത്ത വീട്ടിലാണ് ലാബ് സ്ഥിതി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ മയക്ക് മരുന്ന് ഇടനിലക്കാർ വഴിയാണ് ഇവർ നടത്തിയിരുന്ന ലാബിനെ ക്കുറിച്ചുള്ള സൂചനകൾ പോലീസിന്…

Read More
Click Here to Follow Us