ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് സംഘർഷമുണ്ടായത്. അക്രമകാരികൾ രണ്ട് വീടുകൾ തീവെച്ച് നശിപ്പിച്ചു. പോലീസ് നിരവധി തവണ വെടിവെച്ചതായാണ് റിപ്പോർട്ട്. രാവിലെ 10 മണിയോടെ കെയ്തെലാൻബി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഘർഷമുണ്ടായത്. സുരക്ഷാസേനയും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്. സംഘർഷത്തെ തുടർന്ന് സ്ത്രീകളുടെ ഒരു സംഘം പ്രദേശത്ത് തടിച്ചുകൂടിയെങ്കിലും സുരക്ഷാസേന ഇടപ്പെട്ട് ഇവരെ ശാന്തരാക്കി. അധിക സേനയെ വിന്യസിച്ച് പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു. മണിപ്പൂരിൽ നടന്ന വംശീയ സംഘർഷത്തിൽ ഇതുവരെ 180 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന്…
Read MoreTag: Manippur
സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ കേസിലെ മുഖ്യപ്രതിയുടെ വീട് കത്തിച്ചു
ന്യൂഡൽഹി: മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിലെ പ്രധാനപ്രതിയുടെ വീട് ഗ്രാമവാസികൾ കത്തിച്ചു. അറസ്റ്റിലായ ഹുയിറെം ഹെരൊദാസ് മെയ്തിയുടെ വീട് തീവെച്ച് നശിപ്പിച്ചെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മണിപ്പൂരിൽ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിൻറെയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്റ്റിലായത്. കേസിലെ പ്രതികളായ നാലു പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. മണിപ്പുരിൽ നിന്നുള്ള ക്രൂരതയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷം പോലീസ്…
Read Moreമണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ വെടിവച്ചു കൊന്നു
ഇംഫാൽ: രണ്ടു മാസത്തിലേറെയായി കലാപം അടങ്ങാത്ത മണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊന്നു. കലാപത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്ന് ഒരു ദിവസം മാത്രം കഴിയുകയാണ് സംഭവം. ഇംഫാൽ വെസ്റ്റിൽ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ശിശു നികേതൻ സ്കൂളിന് പുറത്താണ് സംഭവം. മണിക്കൂറുകൾക്ക്മുമ്പ് തൗബാൽ ജില്ലയിൽ അക്രമാസക്തരായ ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥന്റെ വീടിന് തീയിട്ടിരുന്നു. ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി.) ഉദ്യോഗസ്ഥന്റെ വീടാണ് കത്തിച്ചത്. എന്നാൽ, പോലീസ് ആയുധപ്പുരയിൽ തോക്കുകൾ കൊള്ളയടിക്കാനുള്ള കലാപകാരികളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥൻ പരാജയപ്പെടുത്തി. കഴിഞ്ഞ…
Read More