ബെംഗളൂരു: ഗവർണർ വാജുഭായ് വാലയും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക സർക്കാർ ഇന്ന് സംസ്ഥാനത്ത് കർശനമായ കോവിഡ് -19 നിയന്ത്രണ നടപടികൾ പ്രഖ്യാപിക്കും. സർക്കാരിനുള്ളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും എതിർപ്പുകൾ ഉള്ളതിനാൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാകണമെന്നില്ല. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ സാധാരണക്കാരെ ബാധിക്കാനിടയാകും എന്ന് ചൂണ്ടിക്കാട്ടി ഒട്ടുമിക്ക എംഎൽഎ മാരും എംപി മാരും നേതാക്കളും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൌൺ വേണ്ട എന്ന അഭിപ്രായമാണ് അറിയിച്ചത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി യെദിയൂരപ്പ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരിക്കുന്നതിനാൽ ഗവർണറുമായി വിർച്വൽമീറ്റിങ് നടത്തും.…
Read More