ലിഫ്റ്റ് നിർമ്മാണത്തിനായുള്ള കുഴിയിൽ വീണ് 6 വയസുകാരി മരിച്ചു

ബെംഗളൂരു: കെട്ടിട നിര്‍മ്മാണം നടക്കുന്നതിനിടെ ലിഫ്‌റ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ സുല്‍ത്താന്‍പേട്ടിലെ കെ ആര്‍ മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. കെട്ടിട നിര്‍മാണത്തിനായി എത്തിയ തൊഴിലാളികളുടെ മകളായ മഹേശ്വരിയാണ് മരിച്ചത്. ആറ് നിലകളുള്ള കെട്ടിടത്തിന്‍റെ നിര്‍മാണമാണ് പുരോഗമിച്ചുകൊണ്ടിരുന്നത്. കെട്ടിടത്തിന്‍റെ ലിഫ്‌റ്റ് നിര്‍മാണത്തിനായി കുഴിയെടുത്ത് അതില്‍ വെള്ളം നിറച്ചിരുന്നു. രാത്രിയായതിനാല്‍ കെട്ടിടത്തിനുള്ളില്‍ വെളിച്ചത്തിനായുളള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്, ഡിസിപി ലക്ഷ്‌ണണ്‍ നിമ്പാരഗി പറഞ്ഞു. ഏറ്റവും താഴത്തെ നിലയോട് ചേര്‍ന്ന് ലിഫ്‌റ്റിനായി എടുത്ത കുഴിയില്‍ വെള്ളം നിറച്ചിരുന്നു.…

Read More
Click Here to Follow Us