ബെംഗളൂരു: കർണാടകയിലെ ശ്രീകൺഠപുരത്തു ക്വാറി ലീസിന് നല്‍കാമെന്ന് പറഞ്ഞ് ചേപ്പറമ്പ് സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു. ചേപ്പറമ്പ് പയറ്റ്യാലിലെ ചൂരക്കാട്ട് ജമിനി രാജിനാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത് സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശി വി.വി. ശിവകുമാറിനെതിരെ തളിപ്പറമ്പ് കോടതി നിര്‍ദേശപ്രകാരം ശ്രീകണ്ഠപുരം പോലീസ് കേസെടുത്തു. കര്‍ണാടക ചിത്രദുര്‍ഗ ജില്ലയില്‍ ക്വാറി, ക്രഷര്‍ എന്നിവ ലീസിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജരേഖയുണ്ടാക്കി പണം തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Read More