ബംഗളൂരു: നഗരമധ്യത്തിൽ ജനക്കൂട്ടം നോക്കിനിൽക്കെ വിവരാവകാശ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച ശേഷം മുഖത്ത് കരി ഓയിൽ ഒഴിച്ചു. ബംഗളൂരു നഗരമധ്യത്തിൽ, തിരക്കേറിയ ചിക്ക്പേട്ട് ജംഗ്ഷനിൽ ജനം നോക്കി നിൽക്കെയായിരുന്നു ആൾക്കൂട്ട ആക്രമണം. വിവരാവകാശ പ്രവർത്തകനായ ഉമാശങ്കർ ഗാന്ധി ബംഗളൂരു കോർപ്പറേഷൻ അധികൃതരുടെ കയ്യേറ്റം ഒഴിപ്പിക്കുന്നത് അറിഞ്ഞെത്തിയതായിരുന്നു. കന്നഡ ഭാഷാ സംരക്ഷണ സംഘടന സ്ഥാപിച്ച കൊടിമരം കോർപ്പറേഷൻ ജീവനക്കാർ പിഴുതുമാറ്റിയിരുന്നു. ഉമാശങ്കറാണു പരാതി നൽകിയതെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന് നേരെയുള്ള ആക്രമണം. ക്രൂരമായി മർദ്ദിച്ചു നിലത്തു തള്ളിയിട്ടു. വസ്ത്രങ്ങൾ വലിച്ചു കീറി. തുടർന്നു തലയിൽകൂടി കരി ഓയിൽ ഒഴിക്കുകയായിരുന്നു.…
Read More