കുവൈറ്റ് റിഫൈനറിയിൽ തീപിടുത്തം; രണ്ട് പേർ മരിച്ചു അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

KUWAIT OIL REFINERY FIRE

കുവൈറ്റ്: പ്രധാന എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. കുവൈറ്റിന്റെ ആഭ്യന്തര വിപണിയിൽ പ്രധാനമായും പെട്രോളും ഡീസലും വിതരണം ചെയ്യുന്നതിനായി പ്രതിദിനം 25,000 ബാരൽ എണ്ണ കൈകാര്യം ചെയ്യുന്നതിനാണ് റിഫൈനറി നിർമ്മിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിൽ പൊട്ടിപ്പുറപ്പെടുന്ന രണ്ടാമത്തെ തീപിടിത്തമാണിത്. ഒക്ടോബറിൽ ഈ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായതായി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ചില തൊഴിലാളികൾ പുക ശ്വസിക്കുകയും…

Read More

വിദേശ അധ്യാപകരെ നിയമിക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പദ്ധതി.

കുവൈറ്റ്‌: അടുത്ത അധ്യയന വർഷത്തിലേക്ക് വിദേശ അധ്യാപകരെ നിയമിക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പദ്ധതി. 900 അധ്യാപകരെയാണ് അടുത്ത വിദ്യാഭ്യാസ വർഷത്തിലേക്ക് ആവശ്യമായി വന്നിരിക്കുന്നത്. വിദേശ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഈ ആഴ്ച തന്നെ ആരംഭിക്കും. ഇംഗ്ലിഷ്, അറബിക്, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമായി വന്നിരിക്കുന്നത്.

Read More
Click Here to Follow Us