ബെംഗളൂരു: വീണ്ടും പണിമുടക്കിനൊരുങ്ങി ഒരു വിഭാഗം കർണാടക ആർ.ടി.സി. ജീവനക്കാർ. കർണാടക ആർ.ടി.സി. എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ കർണാടക ആർ.ടി.സി.- ബി.എം.ടി.സി. ജീവനക്കാർ ആണ് പണിമുടക്കിനൊരുങ്ങുന്നത്. കഴിഞ്ഞ ഏപ്രിലിൽ ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി ഫ്രീഡം പാർക്കിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കർണാടക ആർ.ടി.സി. എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് രേവപ്പ പറഞ്ഞു.
Read More