ടിപിആർ 3 % ൽ താഴുന്നത് വരെ, കാസർകോട് മംഗളൂരു അന്തർസംസ്ഥാന കെഎസ്ആർടിസി അനുവദിക്കില്ല;ജില്ലാ ഭരണകൂടം

മംഗളൂരു: കേരളത്തിൽ കൊവിഡ്-19 കേസുകൾ കുറയുന്നുണ്ടെങ്കിലും മംഗളൂരുവിനും കാസർഗോഡിനും ഇടയിൽ അന്തർസംസ്ഥാന കെഎസ്ആർടിസി ബസ് സർവീസുകൾ പുനരാരംഭിക്കാൻ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ല. കാസർഗോഡിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെ കുറയുന്നത് വരെ മംഗലാപുരത്തിനും കാസർഗോഡിനും ഇടയിലുള്ള ബസ് സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഡികെ ഡെപ്യൂട്ടി കമ്മീഷണർ ഡോ കെ വി രാജേന്ദ്ര പറഞ്ഞു. “ടിപിആർ ഇപ്പോഴും 10% കൂടുതലാണ്,” നിയന്ത്രണങ്ങൾ തുടരുമെന്നും രാജേന്ദ്ര പറഞ്ഞു.

Read More

കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യാൻ നിലവിൽ ഉള്ള മാർഗനിർദ്ദേശങ്ങൾ എന്തെല്ലാമാണ്? ഏതൊക്കെ രേഖകൾ കയ്യിൽ കരുതണം?

ബെംഗളൂരു: ലോക്ക്ഡൌൺ തുടങ്ങിയതിനു ശേഷം കേരള കർണാടക അന്തർ സംസ്ഥാന യാത്രകളിൽ നിരവധി തടസങ്ങൾ യാത്രക്കാർ നേരിട്ടിരുന്നു. ഇപ്പോൾ യാത്രാ സംവിധാനങ്ങൾ വീണ്ടും തുടങ്ങിയെങ്കിലും പലർക്കും നിലനിൽക്കുന്ന സംശയങ്ങൾ ആണ് യാത്രക്ക് ആവശ്യമായ രേഖകൾ എന്തൊക്കെ എന്നുള്ളത്. സ്വന്തമായി വാഹനം ഉള്ളവർക്കോ അല്ലെങ്കിൽ ടാക്സി, അന്തർസംസ്ഥാന ബസുകൾ, ട്രെയിൻ , വിമാന മാർഗ്ഗവും ബെംഗളൂരുവിൽ എത്താം. കർണാടകയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് മാത്രം മതിയാകും. ഈ രേഖകൾ…

Read More
Click Here to Follow Us