ബെംഗളൂരു :സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ , മാക്കൂട്ടം ചുരം വഴിയുള്ള യാത്ര നിയന്ത്രണം കൊഡകു ജില്ലാ ഭരണകൂടം ജനുവരി 19 വരെ നീട്ടി. അഞ്ചു മാസം മുമ്പാണ് മാക്കൂട്ടം അതിർത്തിയിൽ യാത്ര യാത്രാനിയന്ത്രണം ഏർപ്പെടുത്തിയത്. സംസ്ഥാന സർക്കാർ സംസ്ഥാനത്തുടനീളം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു, രാത്രി 10 മുതൽ രാവിലെ 5 വരെ ഉള്ള രാത്രി കർഫ്യൂ നീട്ടി. അതുപോലെ ഒരു വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. ജനുവരി 5 മുതൽ ജനുവരി 19 വരെയാണ് പുതിയ നിയന്ത്രണങ്ങൾ. വാരാന്ത്യങ്ങളിൽ, വെള്ളിയാഴ്ച രാത്രി 8…
Read MoreTag: Kodaku
കനത്ത മഴ; കുടകിൽ മൂന്നു പാലങ്ങൾക്ക് വിള്ളൽ
ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ തോരാതെ പെയ്ത കനത്തെ മഴയെത്തുടർന്ന് കുടക് ജില്ലയിലെ മൂന്നോളം പാലങ്ങൾക്ക് വിള്ളൽ. മടിക്കേരി താലൂക്കിലെ മുക്കൊഡ്‌ലു, അവണ്ടി, അമയാല എന്നീ ഗ്രാമങ്ങളിലെ പാലങ്ങൾക്കാണ് വിള്ളൽ കണ്ടെത്തിയത്. മടിക്കേരി എം.എൽ.എ. അപ്പാച്ചു രഞ്ജൻ വിള്ളലുണ്ടായ പാലങ്ങൾ സന്ദർശിച്ചു. സെപ്റ്റംബറിൽ പാലങ്ങളുടെ തകരാർ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഴക്കെടുതി സംബന്ധിച്ച അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ടിൽ നിന്ന് ഇതിനായി തുക അനുവദിക്കും. ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കാൻ കുടക് ഡെപ്യൂട്ടി കമ്മിഷണറുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ മഴയിൽ ഒരു വീട് തകരുകയും ചെയ്തിരുന്നു.
Read More