ബെംഗളൂരു: സംസ്ഥാനത്തേക്ക് കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് ഏര്‍പ്പെടുത്തിയ ക്വാറന്‍റീനില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് എന്നീ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇളവ്. ഈ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി. എന്നാൽ മറ്റ് വിദ്യാര്‍ഥികളും ജോലിക്കാരും നിലവിലെ നിയമം അനുസരിച്ചു ഒരാഴ്ചത്തെ ക്വാറന്‍റീനിൽ കഴിയണം . കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആർ.ടി.പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. കേരളത്തിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി. http://h4k.d79.myftpupload.com/archives/71890
Read More