ബെംഗളൂരു: സൂചന ബോർഡുകളിൽ 60 ശതമാനം കന്നട വേണമെന്ന് നിഷ്‍കർഷിക്കുന്ന ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ ത്വരചന്ദ് ഗെഹ്ലോട്ട്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. സൂചന ബോർഡുകളിലെ കന്നഡയുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു. നിയമസഭയിൽ പാസാക്കാൻ നിർദേശിച്ചാണ് അത് തിരിച്ചയച്ചത്. ഇപ്പോൾ തന്നെ ഓർഡിനൻസിന് അംഗീകാരം നൽകാമായിരുന്നു. കന്നഡക്ക് സംരക്ഷണവും ആദരവും നൽകുന്നത് തങ്ങളുടെ സർക്കാറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. കന്നഡ ഭാഷയെ അനുകൂലിക്കുന്നവരുടെ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് ഓർഡിനൻസിലൂടെ സൂചന ബോർഡുകളിൽ കന്നഡ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.…
Read MoreTag: karnataka
പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബെലഗാവിയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. അപകടത്തിൽ മൂന്നുപേർക്ക് സാരമായി പൊള്ളലേറ്റു. ഉഡുപ്പി സ്വദേശികളായ കാമാക്ഷി ഭട്ട് (80), ഹേമന്ദ് ഭട്ട് (27) എന്നിവരാണ് മരിച്ചത്. ബെലഗാവി നഗരത്തിലെ ബസവനഹള്ളിയിലുള്ള പാർപ്പിടസമുച്ചയത്തിലാണ് സ്ഫോടനമുണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കാമാക്ഷി ഭട്ടിനും ഹേമന്ദ് ഭട്ടിനുമൊപ്പം വീട്ടിലുണ്ടായിരുന്നവർക്കാണ് പൊള്ളലേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെനില ഗുരുതരമായി തുടരുകയാണ്. ഖാദെബസാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിലിൻഡർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Read Moreദേശീയ പതാകയും ഭരണഘടനയും അംഗീകരിക്കാത്തവർ പാകിസ്താനിലേക്ക് പോകണം; പ്രിയങ്ക് ഖാർഗെ
ബെംഗളൂരു: ദേശീയ പതാകയും ഇന്ത്യൻ ഭരണഘടനയും രാജ്യത്തിന്റെ സമഗ്രതയും ഒന്നും അംഗീകരിക്കാത്ത ബി.ജെ.പിക്കാർക്ക് അവരുടെ ഇഷ്ടയിടമായ പാകിസ്താനിലേക്ക് പോകാമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പിയുടെ ഗൂഢാലോചനകൾക്കും തന്ത്രങ്ങൾക്കും മുന്നിൽ തങ്ങളൊരിക്കലും മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡ്യ ജില്ലയിലെ കെറഗോഡ് വില്ലേജ് പരിധിയിലുള്ള സർക്കാർ ഭൂമിയിൽ 108 അടി ഉയരമുള്ള കൊടിമരത്തിൽ ഹനുമാന്റെ ചിത്രമുള്ള കാവി പതാക ഉയർത്തിയ സംഭവത്തിൽ പ്രതികരിക്കവെയാണ് ബി.ജെ.പിയെ മന്ത്രി വിമർശിച്ചത്. ത്രിവർണ പതാകയെ വെറുക്കുന്ന ആർ.എസ്.എസിനെ പോലെ, ആർ.എസ്.എസ് പരിശീലിപ്പിക്കുന്ന ബി.ജെ.പിയും ദേശീയ പതാകയെ വെറുക്കുന്നവരാണ്. അതിനെ ബഹുമാനിക്കുന്നതിനു പകരം…
Read Moreദളിത് വിദ്യാർത്ഥിയെ ആക്രമിച്ചു; നാലുപേർ അറസ്റ്റിൽ
ബെംഗളൂരു : ബീദറിൽ ദളിത് വിദ്യാർഥിയെ ആക്രമിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹുംനാബാദ് സ്വദേശികളായ അഭിഷേക്, റിതീഷ് റെഡ്ഡി, സുനിൽ റെഡ്ഡി, അഭിഷേക് തെലങ്ക എന്നിവരെയാണ് ഹുംനാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീരാമനെതിരായ വിദ്യാർഥിയുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Read Moreസംസ്ഥാനത്ത് 67 പേർക്ക് കൂടി കോവിഡ്
ബെംഗളൂരു : സംസ്ഥാനത്ത് 67 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5,638 സാംപിളുകൾ പരിശോധിച്ചതിലാണിത്. 1.18 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 382 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരുവിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
Read Moreമറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചു; യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി
ബെംഗളൂരു: മറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി. പത്തൊന്‍പതുവയസുകാരിയായ ധനുശ്രീ, അമ്മ അനിത എന്നിവരാണ് മരിച്ചത്. മൈസുരുവിലെ മാരുരു ഗ്രാമത്തിലാണ് സംഭവം. യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ യുവതിയോട് സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു. സഹോദരന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ ബന്ധം അവസാനിപ്പിക്കാന്‍ മാതാപിതാക്കളും മകളോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അമ്മാവന്റെ വീട്ടില്‍ പോകാനെന്ന വ്യാജേന നിതിന്‍ അമ്മയെയും സഹോദരിയെയും ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മാരൂരിലെ തടാകത്തിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയ ശേഷം…
Read Moreസംസ്ഥാനത്ത് നിന്നും അയോധ്യയിലേക്ക് 6 സ്പെഷ്യൽ സർവീസുമായി റെയിൽവേ; വിശദാംശങ്ങൾ അറിയാം
ബെംഗളൂരു : സംസ്ഥാനത്ത് നിന്നും അയോധ്യയിലേക്ക് ആറുപ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ. ബെംഗളൂരു, മൈസൂരു, തുമകൂരു, ചിത്രദുർഗ, ബെലഗാവി എന്നിവിടങ്ങളിൽ നിന്നാണ് ആറുപ്രത്യേക തീവണ്ടികൾ സർവീസുകൾ നടത്തുക. ഇതിനുപുറമേ ഗോവയിലെ വാസ്‌കോഡ ഗാമയിൽ നിന്ന് ഒരു സർവീസുമുണ്ടാകും. ആസ്ത സ്പെഷ്യൽ സർവീസ് എക്സ്‌പ്രസ് എന്ന പേരിലാണ് 31 മുതൽ ഇവ ഓടിത്തുടങ്ങുക. ഓൺലൈനിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. മൂന്നുദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ടിക്കറ്റ്‌നിരക്കും സമയവും പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും മാത്രം മൂന്നുവീതം സർവീസുകളാണുള്ളത്.…
Read Moreവാഹനാപകടത്തെ തുടർന്നുള്ള തർക്കം; ക്യാബ് ഡ്രൈവറെ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചു
ബെംഗളൂരു: വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ ഡ്രൈവറെ ക്യാബ് ഡ്രൈവർ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതായി പോലീസ്. ജനുവരി 15 ന് നഗരത്തിലെ മാരമ്മ ക്ഷേത്ര പരിസരത്താണ് സംഭവം. തർക്കത്തിനിടെ, കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു. ഇതിനിടെയാണ്, ഡ്രൈവർ മുനീർ കാർ ഓടിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ അശ്വന്ത് മുനീറിന്‍റെ കാറിന്റെ ബോണറ്റിന് മുകളിൽ കയറുകയായിരുന്നു. തുടർന്ന് മുനീർ കാർ നിർത്താതെ മുന്നോട്ടെടുത്തു. മറ്റു യാത്രക്കാർ ഇടപെട്ടതിനെ തുടർന്നാണ് മുനീർ കാർ നിർത്തിയത്. മുനീറിനെതിരെ…
Read Moreസംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി
ബെംഗളൂരു : സംസ്ഥാനത്ത് 161 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾകൂടി മരിച്ചു. മൈസൂരുവിലാണ് മരണമുണ്ടായത്. 4967 സാംപിളുകളാണ് പരിശോധിച്ചത്. 3.24 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.
Read Moreസംസ്ഥാനത്തെ ഫാക്ടറികളിൽ ജോലി സമയം എട്ട് മണിക്കൂറായി പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്തെ ഫാക്ടറികളിലെ ജോലി സമയം 12 മണിക്കൂർ എന്നതിൽനിന്ന് എട്ട് മണിക്കൂറായി പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സന്ദർശിച്ച സംയുക്ത ഹോരാട്ട കർണാടക പ്രതിനിധി സംഘത്തിനാണ് ഉറപ്പുനൽകിയത്. ദലിത്- തൊഴിലാളി-വിദ്യാർഥികളുടെ അവകാശങ്ങൾക്കായി പൊരുതുന്ന കൂട്ടായ്മയാണ് സംയുക്ത ഹോരാട്ട കർണാടക. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ബി.ജെ.പി സർക്കാർ ഫാക്ടറീസ് (കർണാടക ഭേദഗതി) ബിൽ നിയമസഭയിൽ പാസാക്കിയത്. ഇതുപ്രകാരം, ഫാക്ടറികളിലെ ഷിഫ്റ്റ് എട്ടു മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ഉയർത്തി. എന്നാൽ ആഴ്ചയിൽ ജോലി സമയം 48 മണിക്കൂറിൽ കൂടരുതെന്നും ബില്ലിൽ നിഷ്കർഷിച്ചിരുന്നു.…
Read More