മംഗളുരു: കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡിന്റെ പത്താം ക്ലാസ് പരീക്ഷയ്ക്കിടെ കർണാടകയിലെ മംഗലാപുരം ജില്ലയിലെ ബബ്ബുക്കാട്ടെയിലെ ഒരു സ്വകാര്യ കോളേജിലെ ബയോളജി ലാബിൽ തീപിടിച്ചു. എസ്‌എസ്‌എൽസി പരീക്ഷ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നും സ്കൂളിൽ ആ സമയത്തുണ്ടായിരുന്ന 208 വിദ്യാർത്ഥികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകൻ പറഞ്ഞു.ഇതുവരെ സ്കൂളിലെ ഏതെങ്കിലും വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല. കോവിഡ് -19 ആശങ്കകൾക്കിടയിലാണ് തിങ്കളാഴ്ച സംസ്ഥാനത്തുടനീളം രണ്ട് ദിവസത്തെ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) പരീക്ഷ ആരംഭിച്ചത്. 8.76 ലക്ഷം കുട്ടികൾ പരീക്ഷയ്ക്ക്…
Read MoreTag: karnataka sslc exam 2020
8.43 ലക്ഷം വിദ്യാർത്ഥികൾ സംസ്ഥാനത്തു ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതുന്നു.
ബെംഗളൂരു: കർണാടകയിൽ ഇന്ന് 8.43 ലക്ഷം വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷക്ക് ഹാജരാകുന്നു. സംസ്ഥാനത്തു കോവിഡ് 19 ബാധിതരുടെ എണ്ണം വൻതോതിൽ വര്ധിക്കുന്നതിനാൽ പരീക്ഷ മാറ്റിവെക്കണം എന്ന ആവശ്യങ്ങൾ പല ദിക്കിൽ നിന്ന് ഉയർന്നെങ്കിലും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെയും പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ സംസ്ഥാനത്തെ പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും അണുവിമുക്തമാക്കിയതോടൊപ്പം സുരക്ഷാ സംവിധനങ്ങൾ ഉപയോഗിക്കുന്നതിന്റെ മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു. കോവിഡ് ഏറ്റവും കൂടുതലായി ബാധിച്ച മേഖലയിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പ്രേതെക സൗകര്യം ഒരുക്കും. ഇതിനോടകം തന്നെ…
Read More