ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റിയുടെ ഭവന പദ്ധതികൾക്കായുള്ള കരാർ അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്ന ഹർജിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കും മകൻ ബി.വൈ. വിജയേന്ദ്ര, മുൻ മന്ത്രി എസ്.ടി. സോമശേഖർ എന്നിവർക്കും കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ഭവന പദ്ധതികൾക്കായുള്ള കരാർ അനുവദിക്കുന്നതിന് സ്വകാര്യ കമ്പനിയിൽ നിന്ന് 12.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഹർജിയിൽ ആരോപിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ ടി.ജെ. അബ്രാഹം ആണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്. സുനിൽ ദത്ത് യെദിയൂരപ്പാക്കും…
Read MoreTag: karnataka high court
സംസ്ഥാന സർക്കാരിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി
ബെംഗളൂരു : എസ്എസ്എൽസി പരീക്ഷകൾ ജൂലൈയിൽ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ഓഫ്‌ലൈൻ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. എസ്എസ്എൽസി പരീക്ഷാ ബോർഡ് ഷെഡ്യൂൾ അടിസ്ഥാനമാക്കി ജൂലൈ 19, 22 തീയതികളിൽ എസ്എസ്എൽസി പരീക്ഷകൾ നടക്കും. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പൊതുതാൽപര്യ ഹർജി ആയി കണക്കാക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഹഞ്ചേറ്റ് സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. പരീക്ഷകൾ നടത്തുന്നത്…
Read More