ബെംഗളൂരു : സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ നടത്തിയ പരാമർശത്തിൽ ബോളിവുഡ് താരം കങ്കണ റണാവത്തിനും മാധ്യമപ്രവർത്തകനും ഡോ പൊളിറ്റിക്സിന്റെ സഹസ്ഥാപകനുമായ അജീത് ഭാരതിക്കെതിരെ കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി (കെപിവൈസിസി) ചൊവ്വാഴ്ച പോലീസിൽ പരാതി നൽകി. കെപിവൈസിസി പ്രസിഡന്റ് എംഎസ് രക്ഷാ രാമയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്. സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയതിന് ഇരുവരെയും ഐപിസിയിലെ വിവിധ വകുപ്പുകളും 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമപ്രകാരവും വിചാരണ ചെയ്യണമെന്ന് ആവശ്യപെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യ…
Read More