കങ്കണ റണാവത്തിനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി

ബെംഗളൂരു : സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ നടത്തിയ പരാമർശത്തിൽ ബോളിവുഡ് താരം കങ്കണ റണാവത്തിനും മാധ്യമപ്രവർത്തകനും ഡോ പൊളിറ്റിക്‌സിന്റെ സഹസ്ഥാപകനുമായ അജീത് ഭാരതിക്കെതിരെ കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി (കെപിവൈസിസി) ചൊവ്വാഴ്ച പോലീസിൽ പരാതി നൽകി.

കെപിവൈസിസി പ്രസിഡന്റ് എംഎസ് രക്ഷാ രാമയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്. സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയതിന് ഇരുവരെയും ഐപിസിയിലെ വിവിധ വകുപ്പുകളും 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമപ്രകാരവും വിചാരണ ചെയ്യണമെന്ന് ആവശ്യപെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ യശസ്സ് നശിപ്പിച്ചതാണ് ഇവരുടെ പരാമർശമെന്ന് കെപിവൈസിസി പ്രസിഡന്റ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts