ബെംഗളൂരു: കാന്താര ചിത്രത്തിന്റെ കഥ താൻ പുനീത് രാജ്കുമാറിനോട് പറഞ്ഞിരുന്നുവെന്ന് റിഷബ് ഷെട്ടി. എന്നാൽ തിരക്കേറിയ ഷെഡ്യൂളും മറ്റ് ജോലികളും കാരണം സിനിമ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കാതെ പോയെന്ന് റിഷബ് പറഞ്ഞു. വ്യത്യസ്തമായ കഥകൾ അവതരിപ്പിക്കാൻ പുനീത് എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ മറ്റ് സിനിമകളുടെ തിരക്കുകൾ കാന്താരയിൽ നിന്ന് പിന്മാറാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ, പുനീത് റിഷബിനെ വിളിച്ച് സിനിമയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സിനിമ എടുക്കാൻ കൂടുതൽ കാലതാമസം വേണ്ടി വന്നത്. ചിത്രീകരണത്തോടനുബന്ധിച്ച് റിഷബ് പുനീതുമായി സംസാരിച്ചിരുന്നു.
Read MoreTag: Kaanthara
കാന്താര ക്കെതിരെയുള്ള തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തള്ളി
കോഴിക്കോട് : കന്നഡ ചിത്രം ‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് നല്കിയ ഹര്‍ജി ജില്ല കോടതി തള്ളി. വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ വരാഹരൂപവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പാസാക്കിയ ഇടക്കാല വിലക്ക് തുടരുകയും ചെയ്യും. കഴിഞ്ഞ മാസമാണ് തൈക്കൂടം ബ്രിഡ്ജ് സിനിമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ നവരസ എന്ന ഗാനം കോപ്പി അടിച്ചാണ് വരാഹരൂപം ഒരുക്കിയത് എന്നായിരുന്നു ബാന്‍ഡിന്റെ ആരോപണം. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി…
Read More