ബെംഗളൂരു: മൈസൂറിന് സമീപം മാണ്ട്യക്കടുത്ത് പാണ്ഡവപുരയിലെ ബേബി ബെട്ട പ്രദേശത്തെ ക്വാറിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ മുപ്പതിൽ അധികം സ്ഫോടനവസ്തുക്കളും ജെലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തി. പോലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കനത്ത മഴയെ തുടർന്ന് ചെളി പിടിച്ച പ്രദേശത്താണ് സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ ക്വാറിയുടെ ഉടമ ആരെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
Read More