ബെംഗളൂരു: തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ നിന്നും ഇറച്ചി കോഴികളുടെ നഗരത്തിലേക്ക് വരുകയായിരുന്ന ലോറി സുമനഹള്ളിയിൽ വെച്ച് കവർച്ച സംഘം ആക്രമിച്ചു. ലോറി ഡ്രൈവർ ആയ കോട്ടപ്പക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന 1.3 ലക്ഷം രൂപ അക്രമി സംഘം കവർന്നു. ഇന്നലെ രാത്രിയോടുകൂടി ആയുധങ്ങളുമായി കാറിലെത്തിയ സംഘം ലോറി തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നുവെന്ന് കോട്ടപ്പ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreTag: Highway Robbery
ബെംഗളൂരു – ചിറ്റൂർ ഹൈവേയിൽ വൻ മോഷണം; ആറ് കോടി രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു
ബെംഗളൂരു: നഗരത്തിൽ നിന്ന് ചിറ്റൂരിലേക്കുള്ള ഹൈവേയിൽ വെച്ച് കാറിലെത്തിയ എട്ടംഗ സംഘം മൊബൈൽ ഫോണുകളുമായി പോകുകയായിരുന്ന കണ്ടെയ്നർ ട്രക്ക് യാത്ര മദ്ധ്യേ തടഞ്ഞു നിർത്തി ആറുകോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. മുൾബാഗലിനു സമീപം ദേവരായസമുദ്രയിലാണ് സംഭവം. തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു വരുകയായിരുന്ന ട്രക്കിന്റെ ഡ്രൈവറെ ആക്രമിച്ചു വഴിയരികിലെ മരത്തിൽ കെട്ടിയിട്ട ശേഷം വാഹനം ഉൾപ്പെടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വഴിയിൽ വെച്ച് മൊബൈൽ ഫോണുകൾ മറ്റൊരു ട്രക്കിലേക്ക് മാറ്റിയ ശേഷം സംഘം മുങ്ങി. കാറിൽ ട്രക്ക് ഉരഞ്ഞെന്നു പറഞ്ഞാണ് സംഘം തടഞ്ഞു…
Read More