ബെംഗളൂരു: പിഡിപി ചെയര്മാന് അബ്ദുൾ നാസര്‍ മഅദനി ആശുപത്രിയില്‍. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്നലെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. എല്ലാവരും പ്രാർത്ഥിക്കണമെന്നും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയാണ് മഅദനി. വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തിന് 2014ലാണ് സുപ്രീംകോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബെംഗളൂരു വിട്ട് പോകരുതെന്നാണ് പ്രധാന നിബന്ധനകളിലൊന്ന്. ഈ ഉപാധി ഇളവ് ചെയ്യണമെന്ന് അദ്ദേഹം പിന്നീട് ആവശ്യപ്പെട്ടിരുന്നു എങ്കിലും സര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന്…
Read More