ബെംഗളൂരു: കർണാടകയിലെ കോളേജ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള 430 സർക്കാർ ഒന്നാം ഗ്രേഡ്, 91 പോളിടെക്‌നിക്, 14 എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളിൽ നിന്ന് സർക്കാർ നിർദ്ദേശിച്ച ഫീസ് അതത് സ്ഥാപനങ്ങളുടെ വികസനത്തിന് വിനിയോഗിക്കാൻ അനുമതി. ഉന്നതവിദ്യാഭ്യാസ മന്ത്രി അശ്വത് നാരായൺ ഈ കാര്യം വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കി. “വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സ്വയംഭരണം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്, അതിലൂടെ അതത് സ്ഥാപനങ്ങളെ അവരുടെ പ്രവർത്തനങ്ങൾ സുഗമമായി ക്രമീകരിക്കാൻ അനുവദിക്കണം. നടപ്പ് അധ്യയന വർഷം മുതൽ ഇത് നടപ്പാക്കുമെന്നും ഉത്തരവിൽ പറയുന്നു. ഇതിനായി ഡിഗ്രി…
Read More