ബെംഗളൂരു: ഹുബ്ബള്ളി താലൂക്കിലെ തിരുമലക്കൊപ്പ ഗ്രാമത്തിൽ ഷോർട്ട് സർക്യൂട്ട് മൂലം സ്ക്രാപ്പ് ഗോഡൗണിന് തീപിടിച്ചു. മഞ്ജുനാഥ് ഹുബ്ലിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണാണിത്. ഷോർട്ട് സർക്യൂട്ട് മൂലം തീ ആളിപ്പടരുകയും ഗോഡൗണുകൾ മുഴുവൻ വസ്തുക്കളും കത്തിനശിക്കുകയും ചെയ്തു. ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഹൂബ്ലി റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Read MoreTag: godown
ഗോഡൗണിലെ സ്ഫോടനം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു
ബെംഗളുരു; ചാമരാജ് പേട്ടിലെ ചരക്കു ഗതാഗത ഗോഡൗണിലെ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. അഞ്ജിസ്വാമി(74) ആണ് മരണപ്പെട്ടത്. അപകടമുണ്ടായ ഗോഡൗണിന് സമീപത്തെ കടയിലെ ജിവനക്കാരനായിരുന്നു ഇദ്ദേഹം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. ഗോഡൗണിലേക്ക് പടക്കപെട്ടികൾ കൊണ്ടുവന്ന ട്രക്കിലെ ഡ്രൈവർ മനോഹർ, സമീപത്ത് കട നടത്തിയിരുന്ന അസ്ലാം പാഷ എന്നിവരാണ് സ്ഫോടനമുണ്ടായ അന്ന് മരിച്ചത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായ പടക്കങ്ങളും എൽപിജി സിലിണ്ടറുകളും സൂക്ഷിച്ചിരിക്കുന്ന കടകളും ഗോഡൗണുകളും കണ്ടെത്താൻ പരിശോധന ശക്തമാക്കി.
Read More