ബെംഗളൂരു: ഫ്രീഡം പാർക്ക് ഒഴികെ ബെംഗളൂരു നഗരത്തിൽ ഒരിടത്തും പ്രതിഷേധങ്ങളോ ജാതയോ യോഗങ്ങളോ നടക്കാൻ അനുവദിക്കരുതെന്ന് കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഫ്രീഡം പാർക്കിലെ യോഗങ്ങളും സംഘടിതമായി നടത്തണമെന്നും നഗരത്തിൽ ഗതാഗത തടസങ്ങൾ സൃഷ്ടിക്കാൻ അത് ഇടയാക്കരുതെന്നും ശ്രദ്ധിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കോടതി നിർദേശത്തിന് വിപരീതമായ തരത്തിൽ ഏതെങ്കിലും പരിപാടികൾ സംഘടിപ്പിക്കുകയാണെങ്കിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.
Read More