ബെംഗളൂരു : മൈസൂരു-മാനന്ദവാടി റോഡിൽ മലാലി ക്രോസിന് സമീപം ഇരുചക്രവാഹനത്തിൽ ചരക്കുവാഹനമിടിച്ചുണ്ടായ അപകടത്തിൽ വനംവകുപ്പ് വാച്ചർ മരിച്ചു. ഹുൻസൂർ താലൂക്കിലെ യശോധരപുര നിവാസിയായ കാർത്തിക് വ്യാഴാഴ്ച രാവിലെ ജോലി കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗതയിലെത്തിയ ബൊലേറോ ഗുഡ്‌സ് വാഹനം മലാലി ക്രോസിന് സമീപം ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക് സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് ഹുൻസൂർ വനംവകുപ്പ് ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹം യശോധരപുരയിൽ സംസ്‌കരിച്ചു. ചരക്കുവാഹനത്തിന്റെ ഡ്രൈവർ മലയാളിയായ അശോക് അപകടത്തിന് തൊട്ടുപിന്നാലെ പോലീസിൽ കീഴടങ്ങി.
Read More