കർണാടകയിൽ ഈ വർഷം എൻജിനിയറിങ്ങിന് ആവശ്യക്കാരില്ല; ഒഴിഞ്ഞുകിടക്കുന്നത് 23,000 സീറ്റുകൾ.

ബെംഗളൂരു: സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള മുറവിളികൾ ദേശീയ തലത്തിൽ വർദ്ധിച്ചുവരുമ്പോഴും, ഈ അധ്യയന വർഷത്തിൽ കർണാടകയിൽ 23,000 എഞ്ചിനീയറിംഗ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ.)യുടെ 2022-23 അധ്യയനവർഷത്തേക്കുള്ള അവസാനഘട്ട കൗൺസലിങ്ങും പൂർത്തിയായപ്പോൾ 48,027 വിദ്യാർഥികളാണ് എൻജിനിയറിങ് കോഴ്‌സിന് ചേർന്നത്. ലഭ്യമായ സീറ്റുകളുടെ 64 ശതമാനമാണിത്.  അഞ്ചുവർഷത്തിനിടെ ഏറ്റവുംകൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അധ്യയനവർഷമാണിത്. നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയവർ മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിൽ പ്രവേശനംനേടിയാൽ ഒഴിവുവന്ന എൻജിനിയറിങ് സീറ്റുകളുടെ എണ്ണം ഇനിയുംകൂടും. എഞ്ചിനീയറിംഗ് സീറ്റുകൾ നികത്തുന്നതിനായി കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) ഈ…

Read More
Click Here to Follow Us