വിപ്രോ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: ഐടി സേവന കമ്പനിയായ വിപ്രോ തങ്ങളുടെ ജീവനക്കാരുടെ ശമ്പളത്തുക 50 ശതമാനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്‌. കമ്പനിയില്‍ പുതുതായി ജോലിക്ക് കയറിയവരുടെ ശമ്പളമാണ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചത്. പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എന്ന് വിപ്രോ ചോദിച്ചതായി ആണ് റിപ്പോര്‍ട്ട്. വിപ്രോയുടെ നീക്കത്തെ നീതിയില്ലാത്തതും അസ്വീകാര്യവുമാണെന്ന് എംപ്ലോയീസ് യൂണിയന്‍ എന്‍ഐടിഇഎസ്(നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ്) പറഞ്ഞു. കമ്പനി ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Read More
Click Here to Follow Us