ബെംഗളൂരു: ഡീസൽ വില ലിറ്ററിന് 104.50 രൂപയിൽ നിന്ന് 85 രൂപയായി താഴ്ന്നതോടെ കർണാടക ആർടിസി ലാഭിക്കുന്നത് പ്രതിദിനം 90 ലക്ഷം. നഗരസർവീസ് നടത്തുന്ന ബിഎംടിസിക്ക് ആവട്ടെ പ്രതിദിനം 38 ലക്ഷം രൂപ ലാഭിക്കാനാകും. ഫ്‌ളീറ്റ് ഓപ്പറേറ്റർമാർ ആയതിനാൽ പൊതുമേഖല എണ്ണ കമ്പനികൾ ഡീസൽ ലിറ്ററിന് 81 രൂപയ്ക്കാണ് കർണാടക ആർ ടിസിക്ക് നൽകുന്നത് ഇന്ധന വില കുതിച്ചുയർന്നത് ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിച്ചിരുന്നു ഇപ്പോൾ വന്നിരിക്കുന്ന വിലകുറവ്വ് കർണാടക ആർടിസിക്ക് ആശ്വാസമേകുന്ന ഒന്നാണ്.
Read More