നടൻ നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം : നടനും അതുല്യകലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള ലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു വഴിവച്ചു.

Read More

നടൻ റിസബാവ അന്തരിച്ചു

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്ത നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

Read More

മുൻ കർണാടക എംപി ജി. മദെഗൗഡ അന്തരിച്ചു

ബെംഗളൂരു: ഗാന്ധിയനും മുൻ പാർലമെന്റ് അംഗവുമായ ജി മദെഗൗഡ ഇന്നലെ മാണ്ഡ്യ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. കാവേരി ഹിത്രാക്ഷന സമിതിയുടെ പ്രസിഡന്റായിരുന്ന മദേഗൗഡയ്ക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. കൃഷിക്കാരൻ കൂടിയായ മുൻ എംപി മൈസുരു മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടിയിരുന്നു. മഹാത്മാഗാന്ധിയുടെ പ്രചോദനത്തിൽ ഗൗഡ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും 1942 നും 1947 നും ഇടയിൽ വിവിധ കാലഘട്ടങ്ങളിൽ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടു. 1962 നും 1989 നും…

Read More

ഓണം ബമ്പർ അടിച്ചു കോടിപതി ആയ ബാംഗളൂരിലെ മലയാളി ചായക്കടക്കാരൻ ഹൃദയാഘാതം വന്നു മരിച്ചു.

ബാംഗ്ലൂർ : 2014 ലെ ഓണം ബമ്പർ അടിച്ചു കോടിപതിയായ ഹരികുമാർ(40) അന്തരിച്ചു .പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ചായക്കട നടത്തിയിരുന്ന ഇദ്ദേഹം ഓണം ബമ്പർ അടിച്ചു കോടിശ്വരൻ ആയിരുന്നെങ്കിലും തന്റെ ഉപജീവനമാർഗ്ഗമായിരുന്ന ചായക്കട ഉപേക്ഷിച്ചിരുന്നില്ല .ചായക്കട വിപുലീകരിച്ച ഇദ്ദേഹം നാട്ടിലും ബാംഗ്ലൂരിലും വീട് വാങ്ങിയിരുന്നു .തിരുവല്ല സ്വദശി ജ്ഞാനസ്വരം നായരുടെയും ചെങ്ങന്നൂർ സ്വദേശി ഓമനയുടെയും മകൻ ആയ ഹരികുമാർ തനിക്കു 15 വയസുള്ളപ്പോളാണ് ബാംഗ്ലൂരിൽ എത്തിയത് . രാജാജി നഗർ അനന്യ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം .മൃതദേഹം പീനിയ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു .ഭാര്യ…

Read More
Click Here to Follow Us