18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് വാക്‌സിൻ എത്താൻ കാലതാമസം എടുത്തേക്കും:ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.

ബെംഗളൂരു: സംസ്ഥാനത്ത് മതിയായ വാക്‌സിൻ സ്റ്റോക്കുകളുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി പറയുന്നുണ്ട് എങ്കിലും 18 മുതൽ 45 വയസ്സ് പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഒരാഴ്ച്ച വൈകിയേക്കുമെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരിൽ പലരും സൂചിപ്പിക്കുന്നു. നിലവിലുള്ള സ്റ്റോക്കുകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളൊന്നും ലഭ്യമല്ല. “ഞങ്ങൾക്ക് ഇതുവരെയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടില്ല. സംഭരണത്തിന് കൂടുതൽ സമയമെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, ” എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു കോടി ഡോസ് കോവിഷീൽഡിനായി സംസ്ഥാനം ഉത്തരവിട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. “ഇന്നുവരെ, ഞങ്ങളുടെ ആരോഗ്യ പ്രവർത്തകരിൽ 50 ശതമാനത്തിനും 30 ശതമാനം ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കും  60 വയസ്സിനു മുകളിലുള്ള…

Read More

നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ 80 കോവിഡ് കേസുകൾ !

Covid Karnataka

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ  വൈറ്റ്ഫീൽഡിലെ പ്രസ്റ്റീജ് ശാന്തിനികേതൻ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ 80 ഓളം കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു. മൂവായിരത്തിലധികം ഫ്ളാറ്റുകളും പതിനായിരത്തിലധികം താമസക്കാരും ഉള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ 1500 താമസക്കാർക്ക് കോവിഡ് ടെസ്റ്റ് ചെയ്തു. പോസിറ്റീവ് സ്ഥിരീകരിച്ചവർ ആന്ധ്രാപ്രദേശ്, ഗുജറാത്ത്തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി ബി ബി എം പി മഹാദേവപുര മേഖല ജോയിന്റ്കമ്മീഷണർ ആർ വെങ്കടാചലപതി പറഞ്ഞു. ഏപ്രിൽ 4 ന് ആണ് ഇവിടെ കേസുകൾ…

Read More
Click Here to Follow Us