ബെംഗളൂരു: പാവയ്ക്കക്കുള്ളിൽ ലഹരി മരുന്ന് നിറച്ച് കൊറിയർ അയക്കാൻ ശ്രമം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ സ്വദേശി ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശി എസ്. പവീഷ്, മലപ്പുറത്ത് നിന്നുള്ള അഭിജിത്ത് എന്നിവർ ഈ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും 8.8 ലക്ഷം വില മതിക്കുന്ന എം.ഡി.എം.എ കണ്ടെടുത്തു. വൈറ്റ് ഫീൽഡ് പട്ടാന്തൂർ അഗ്രഹാരയിലുള്ള കൊറിയർ സെന്ററിൽ ഇവർ ഏൽപ്പിച്ച പാസൽ സ്കാൻ ചെയ്തപ്പോൾ ആണ് പാവയ്ക്കക്കുള്ളിൽ ഗുളികകൾ നിറച്ചത് കണ്ടെത്തിയത്.
Read More