ബെംഗളൂരു:ബെംഗളൂരുവിലെ ഐ.ടി. സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഹൈദരാബാദ് സ്വദേശിക്ക് കൊറോണ വൈറസ്(കോവിഡ് -19) സ്ഥിരീകരിച്ചതിനെത്തുടർന്ന് നഗരത്തിലെ ഐ.ടി. സ്ഥാപനങ്ങളിൽ സുരക്ഷാമുൻകരുതലുകൾ ശക്തമാക്കി. പകരുന്ന രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ ഭൂരിഭാഗം കമ്പനികളും നിർദേശിച്ചു. വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനായി കൂടുതൽ ജീവനക്കാർക്ക് ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കമ്പനികൾ നൽകിത്തുടങ്ങി. പനി, ജലദോഷം തുടങ്ങിയവ പിടിപെട്ടാൽ ആരോഗ്യവകുപ്പിന്റെ പരിശോധനകൾക്കുവിധേയരാകാനും കമ്പനികളുടെ എച്ച്.ആർ. വിഭാഗങ്ങൾ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലോകാരോഗ്യസംഘടന നിർദേശിക്കുന്ന ആരോഗ്യ ശുചിത്വ പെരുമാറ്റച്ചട്ടം പിന്തുടരണമെന്നും നിർദേശമുണ്ട്. ജീവനക്കാരുടെ ആഘോഷപരിപാടികൾക്കും ഒത്തുചേരലുകൾക്കും ഭാഗികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉ കൂടിക്കാഴ്ചകളും പരിശീലനപരിപാടികളും…
Read MoreTag: Corona Virus Bangalore
ഭയപ്പെടുന്ന, ഭയപ്പെടുത്തുന്ന സന്ദേശങ്ങളിൽ നിന്ന് വിട്ടു നിൽക്കുക; സംസ്ഥാനത്ത് ഇപ്പോൾ ഉള്ള ആർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല; മുൻകരുതലായി ആശുപത്രികളിൽ പ്രത്യേകം വാർഡുകൾ തയ്യാർ.
ബെംഗളൂരു : കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ 630 കിടക്കകളുള്ള പ്രത്യേക നിരീക്ഷണ വാർഡുകൾ സജ്ജമാക്കി കർണാടകയിലെ സർക്കാർ ആശുപത്രികൾ. സ്വകാര്യ ആശുപത്രികളിൽ 1689 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട് ബെംഗളൂരു നഗരത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും മറ്റും സ്വകാര്യ ആശുപത്രികളിലുമാണ് പ്രത്യേക വാർഡ് ഒരുക്കിയിരിക്കുന്നത്. വൈറസ് പരിശോധനയ്ക്കായി 2 ലാബുകളും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. ബാംഗളൂരിലെ സോഫ്റ്റ് വെയർ എൻജിനീയർക്ക് തെലുങ്കാനയിൽ രോഗബാധ സ്ഥിരീകരിച്ചതോടെ വലിയ ജാഗ്രതയിലാണ് നഗരം. ആരോഗ്യമന്ത്രി വി ശ്രീരാമലു മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെസുധാകർ എന്നിവർ ചേർന്ന് ആരോഗ്യ വകുപ്പ്…
Read More