ബെംഗളൂരു: ഇൻഡിക്കടുത്തുള്ള സതപൂർ ഗ്രാമത്തിൽ തിങ്കളാഴ്ച മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടർന്ന് കുട്ടികളടക്കം 40 പേർ ആശുപത്രിയിൽ. വയറിളക്കം, ഛർദ്ദി, വയറുവേദന, മറ്റ് അസുഖങ്ങൾ തുടങ്ങിയ പരാതികളുമായിട്ടാണ് നിരവധി താമസക്കാർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിയത്. ആരോഗ്യ വിദഗ്ധരും വിജയപുര ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ഗുരുതരാവസ്ഥയിലുള്ള താമസക്കാരെ ജില്ലാ സിവിൽ ആശുപത്രിയിൽ എത്തിക്കുകയും ഗ്രാമം മുഴുവൻ പരിശോധിക്കുകയും ചെയ്തു. കുറഞ്ഞത് 40 പേരെയെങ്കിലും അസുഖം ബാധിച്ചിട്ടുണ്ട്. 70 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു സ്ത്രീ മാത്രമാണ് ഐസിയുവിൽ ചികിത്സയിലുള്ളതെന്നും ആശുപത്രിയിൽ എത്തിയവരിൽ ഭൂരിഭാഗവും താലൂക്ക്…
Read More