ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യ കോളേജിലെ പ്രിന്‍സിപ്പാളിനെയാണ് ആക്രി വ്യവസായി ആയ മുഹമ്മദ് ബഷീര്‍ ഭീഷണിപ്പെടുത്തിയത്. ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നിങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഹിജാബ് ഹര്‍ജികള്‍ പരിഗണിക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. മാംഗ്ലൂര്‍ മുസ്ലീംസ് എന്ന ഫേസ്ബുക്ക്…
Read More