ബെംഗളൂരു: ഒരു വിദേശ കമ്പനിയിൽ നിന്നും രണ്ടായിരത്തോളം ബാരിക്കേഡുകൾ വാങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ഈ ഫൈബർ അധിഷ്ഠിത ബാരിക്കേഡുകൾക്ക് 4 അടി ഉയരമാണുള്ളത്. വിവിഐപി ചലനങ്ങൾ, സുരക്ഷ, പ്രതിഷേധങ്ങൾ എന്നിവയ്ക്കിടെ, നീക്കം ചെയ്യാവുന്ന തരത്തിലുള്ള ക്ലിപ്പുകൾ ഉപയോഗിച്ച് അവ പൊളിച്ച് വീണ്ടും കൂട്ടിച്ചേർക്കാവുന്ന വിധത്തിലുള്ളതാണ് ഈ ഫൈബർ അധിഷ്ഠിത ബാരിക്കേഡുകൾ നിർമിതമായിട്ടുള്ളത്. നഗരത്തിലെ 45 ട്രാഫിക് സ്റ്റേഷനുകളിൽ ഉടനെ ബാരിക്കേഡുകൾ വിതരണം ചെയ്യുമെനാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. പൊളിക്കാവുന്ന ഈ ബാരിക്കേഡുകൾ ഭാരം കുറഞ്ഞതും വഹനീയമായതും, മടക്കാവുന്നതും കാലാവസ്ഥാ പ്രതിരോധവുമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.
Read More