കോവിഡ് കെയർ സെന്ററുകളെക്കുറിച്ച് പരാതികൾ ഉയരുന്നു; ചൂടുവെള്ളമടക്കം കിട്ടുന്നില്ലെന്ന പരാതിയുമായി ജനങ്ങൾ

ബെം​ഗളുരു;പുതിയ കോവിഡ് കേന്ദ്രങ്ങളോട് മുഖം തിരിച്ച് പ്രദേശവാസികൾ, കനകപുര റോഡിലെ ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ഒരുഭാഗം കോവിഡ് കെയർ കേന്ദ്രമാക്കാനുള്ള നീക്കത്തോടും എതിർപ്പുയർന്നു. ഇങ്ങനെ എതിർപ്പുയരുന്നത്, കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ ദിവസേന 500 കിടക്കകൾ ഒരുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ്. പ്രകടമായ ലക്ഷണങ്ങളില്ലാത്തവർക്കായാണ് കോവിഡ് കെയർ കേന്ദ്രങ്ങളൊരുക്കുന്നത്. ആരോ​ഗ്യപ്രവർത്തകർക്ക് വെല്ലുവിളി ഉയർത്തി കോവിഡ് രോഗികളിൽ 80 ശതമാനവും ലക്ഷണങ്ങളില്ലാത്തവരായിരുന്നുവെന്ന് കുടുംബാരോഗ്യ ക്ഷേമവകുപ്പ് ഡയറക്ടർ ഡോ. ഓംപ്രകാശ് പാട്ടീൽ വ്യക്തമാക്കിയിരുന്നു. കോവിഡ് കെയർ കേന്ദ്രങ്ങളിൽ രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. ചൂടുവെള്ളം ലഭിക്കുന്നില്ലെന്നതുൾപ്പെടെയുള്ള പരാതികളാണ് രോഗികൾ…

Read More

ശ്വാസതടസ്സം നേരിട്ട രോ​ഗിക്ക് ചികിത്സ നിഷേധിച്ചത് 18 ആശുപത്രികൾ, 52-കാരന് ദാരുണാന്ത്യം; ചികിത്സ നിഷേധിക്കുന്ന ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ

ബെം​ഗളുരു; ശ്വാസതടസ്സത്തിന് ചികിത്സ കിട്ടാതെ രോ​ഗി മരിച്ചു, ശ്വാസതടസ്സം രൂക്ഷമായിട്ടും ചികിത്സ കിട്ടാൻ വൈകിയതിനെത്തുടർന്ന് 52-കാരൻ മരിച്ചു. ബെംഗളൂരു നാഗർത്തപേട്ടിലെ വ്യാപാരിയായ 52-കാരനാണ് ദാരുണാന്ത്യം . രോ​ഗിയേയും കൊണ്ട് സ്വകാര്യമേഖലയിലേതുൾപ്പെടെ പല ആശുപത്രികളിൽ പോയെങ്കിലും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടുതുടങ്ങിയത്. അവസാനം ഞായറാഴ്ച രാത്രിയോടെ ശിവാജിനഗറിലെ ബൗറിങ് ആശുപത്രിയിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും അധികംതാമസിയാതെ മരണം സംഭവിച്ചു. ഞായറാഴ്ച രാവിലെ രാജാജി നഗറിലെ സ്വകാര്യ ലാബിൽ സ്രവസാംപിൾ നൽകിയിരുന്നു. കോവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.…

Read More
Click Here to Follow Us