ന്യൂഡൽഹി: നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ്ഘടന വീണ്ടും വളര്‍ച്ചയുടെ പാതയില്‍. ഡിസംബർ പാദത്തിൽ രാജ്യത്തെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 7.2 ശതമാനമായി ഉയർന്നു. കഴിഞ്ഞ പാദത്തിൽ 6.1 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്കാണ് ഇത്തവണ 1.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്. ഉത്പാദന മേഖലയിലുണ്ടായ ഉണർവ് ആഭ്യന്തര വളര്‍ച്ചാ നിരക്കിലും പ്രതിഫലിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ മൂന്നു വർഷത്തിനിടെയുണ്ടായ വലിയ കൂപ്പുകുത്തലാണ് ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കിലുണ്ടായത്. 5.7 ശതമാനം മാത്രമായിരുന്നു ഇക്കാലയളവിലെ വളര്‍ച്ചാ നിരക്ക്. സെപ്റ്റംബറിൽ 6.5 ശതമാനമായിരുന്നു വളർച്ച.…
Read More