ബെംഗളൂരു: വിദ്യാർഥികളുടെ ആത്മഹത്യകൾ കൂടി വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിയിലെ (ഐഐഎസ്സി) ഹോസ്റ്റൽ മുറികളിൽ നിന്ന് സീലിങ് ഫാനുകൾ നീക്കം ചെയ്തു. കൂടാതെ വിദ്യാർഥികൾ ടെറസിൽ പ്രവേശിക്കുന്നതിൽ നിന്നും തടയുന്നുണ്ട്. 2020 മാർച്ചിനു ശേഷം ഇവിടെ പഠന സമ്മർദങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളെ കൊണ്ട് 7 വിദ്യാർഥികളാണ് മരിച്ചത്. ക്യാംപസിലെ യു- ബ്ലോക് ഹോസ്റ്റലിൽ കഴിഞ്ഞയാഴ്ച മുതലാണ് സീലിങ് ഫാനുകൾ നീക്കം ചെയ്ത് തുടങ്ങിയത്. പകരം ഭിത്തിയിൽ ഘടിപ്പിക്കുന്ന ഫാനുകൾ സ്ഥാപിച്ചുവരികയാണ്.15 ദിവസത്തിനകം മുഴുവൻ സീലിങ് ഫാനുകളും നീക്കാനാണ് തീരുമാനം. അതേസമയം, മാനസികാരോഗ്യം…
Read More