മുംബൈ : ഗുണനിലവാരം കുറഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്നാരോപിച്ചു കേറ്ററിങ് സർവീസ് മാനേജർക്ക് മർദനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കൂടെയുള്ള വിമത സന്തോഷ് ബംഗാർ മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഹിംഗോളി ജില്ലയിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്നു പറഞ്ഞാണ് സന്തോഷ്, കേറ്ററിങ് മാനേജിന്റെ അസഭ്യം പറയുന്നതും മുഖത്ത് ഒന്നിലേറെ തവണ അടിക്കുന്നതും. ഭക്ഷണത്തെ കുറിച്ചുള്ള പരാതി കിട്ടിയതിനെ തുടർന്നു നേരിട്ടു പരിശോധിച്ചു ബോധ്യപ്പെട്ടതിനാൽ ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നു സന്തോഷ് പറഞ്ഞു.
Read More