ബെംഗളൂരു : കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടും രക്തദാനത്തിന് മതിയായ ആളുകളെത്തതിനെ തുടർന്ന് രക്തബാങ്കുകളിൽ ക്ഷാമം നേരിടുന്നു. അതിനാൽ, രക്തബാങ്കുകളിൽ രക്തശേഖരം കുറവാണെന്ന് ഇവയുടെ നടത്തിപ്പുകാർ പറയുന്നു. നിലവിൽ, രക്തം ലഭ്യമാക്കാൻ രോഗികളുടെ ബന്ധുക്കൾ ബുദ്ധിമുട്ട് നേരിടുകയാണ്. രക്തം നൽകണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പേരാണ് നഗരത്തിലെ രക്തദാതാക്കളെ സമീപിക്കുന്നത്.മിക്കവരും സാമൂഹികമാധ്യമങ്ങളിലൂടെയും അന്വേഷണം നടത്തുന്നുണ്ട്.
Read More