ലോക്ക്ഡൗൺ; ഇന്നു മുതൽ ആവശ്യക്കാർക്ക് സൗജന്യ ഭക്ഷണം ഇന്ദിരാ കാൻ്റീനുകൾ വഴി.

ബെംഗളൂരു: ലോക്ക്ഡൗണിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാനായി മെയ് 12 മുതൽ ദിവസത്തിൽ മൂന്നുതവണ സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക്ക്ഡൌൺ അവസാനിക്കുന്ന മെയ് 24 വരെയും സംസ്ഥാനത്തുടനീളം ഈ പദ്ധതി തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെയുടെ  (ബിബിഎംപി) പരിധിയിലെ ഇന്ദിര കാന്റീനുകളിലൂടെ നഗരത്തിൽ ഭക്ഷണം വിതരണം ചെയ്യും. ബെംഗളൂരു നഗരപരിധിയിൽ പദ്ധതിയുടെ ചുമതല ബി ‌ബി‌ എം‌ പിക്കാണെങ്കിലും മറ്റ് ജില്ലകളിൽ പദ്ധതിയുടെ മേൽനോട്ടത്തിനായി മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ദിര കാന്റീനിൽ നിന്നും  ഭക്ഷ്യ പാക്കറ്റുകൾ ലഭിക്കുന്ന ഗുണഭോക്താക്കൾ ഭക്ഷണം ലഭിക്കുന്നതിന്…

Read More

കർഫ്യൂ കാലയളവിൽ റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾ അടഞ്ഞു കിടക്കും.

ബെംഗളൂരു: ചൊവ്വാഴ്ച രാത്രി മുതൽ സംസ്ഥാനത്ത്  14 ദിവസത്തെ ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളമുള്ള പ്രാദേശിക പാസ്‌പോർട്ട് ഓഫീസുകൾ അടച്ചിടുന്നതായിരിക്കും. കർണ്ണാടകയിലെ എല്ലാ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളും (പി‌എസ്‌കെ) പോസ്റ്റോഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും ബുധനാഴ്ച മുതൽ അടച്ചിടും എന്ന് ബെംഗളൂരു റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ഭരത് കുമാർ കുത്തതി, ചൊവ്വാഴ്ച, ഒരു പ്രസ്താവനയിൽ, അറിയിച്ചു. കോറമംഗലയിലെ ഹെഡ് ഓഫീസ് ഭാഗികമായി അടക്കും, അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കില്ല എന്നും അടിയന്തര സേവനങ്ങൾ മാത്രമേ ഇവിടെ ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.

Read More

കർഫ്യൂ യാത്രക്കായി പാസുകളില്ല; യാത്രകൾ അനുവദിക്കുന്നതിന് ഐ.ഡി.കാർഡുകൾ മതിയാകും: ബെംഗളൂരു സിറ്റി പോലീസ്.

ബെംഗളൂരു: ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് കോവിഡ് കർഫ്യു നിലവിൽ വന്ന സാഹചര്യത്തിൽ യാത്രകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്ര ചെയ്യുന്നതിന്റെ കാര്യ കാരണങ്ങൾ തെളിയിക്കുന്ന ഐഡി കാർഡുകളും അല്ലെങ്കിൽ രേഖകളോ എവിടെ നിന്നും എവിടേക്കു പോകുന്നു എന്ന് തെളിയിക്കുന്ന രേഖകളും ഉള്ള ആളുകളെ മാത്രം മെയ് 12 വരെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചാൽ മതിയെന്ന് ബെംഗളൂരു സിറ്റി പോലീസ് ബുധനാഴ്ച വ്യക്തമാക്കി. ലോക്ക്ഡൌൺ കാലയളവായ 28-4-2021 മുതൽ 12-5-2021 വരെയുള്ള തീയതികളിൽ ബെംഗളൂരു സിറ്റി പോലീസ് ഒരു ആവശ്യത്തിനും പാസുകൾ നൽകുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. അതേ സമയം കമ്പനി ഐ.ഡി.കാർഡുകളുമായി യാത്ര ചെയ്യുന്നവരോട് പോലീസ്…

Read More
Click Here to Follow Us