ഹലാലിന്റെ പേരിൽ ഹോട്ടൽ ഉടമയ്ക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും മർദ്ദനം

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ഹലാലിന്റെ പേരില്‍ സംഘര്‍ഷം. ശിവമോഗയില്‍ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ആക്രമണത്തിൽ ഹോട്ടൽ ഉടമയ്ക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരിക്കേറ്റു. ഹലാല്‍ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദിച്ചതെന്ന് ഹോട്ടൽ ഉടമ പറഞ്ഞു . ഹലാല്‍ ഹോട്ടലുകളില്‍ നിന്നും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ചൂണ്ടികാട്ടിയാണ് വീടുകള്‍ കയറി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ലഖുലേഖ വിതരണം ചെയ്തിരുന്നു. ചിക്കമംഗ്ലൂരുവില്‍ ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകളിലേക്ക് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. ഹലാല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ എടുത്തുമാറ്റുകയും ചെയ്തു.

Read More

ക്വാറന്റൈൻ ലംഘനം: ഹോട്ടലിന് ബിബിഎംപി കാരണം കാണിക്കൽ നോട്ടീസ് നൽകി

AIRPORT INTERNATIONAL TRAVELLER

ബെംഗളൂരു : ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ രോഗിയായ 66 കാരനായ ദക്ഷിണാഫ്രിക്കൻ യാത്രക്കാരനെ കൊവിഡ് പോസിറ്റീവായിരുന്നിട്ടും ക്വാറന്റൈ നിയമങ്ങൾ ലംഘിക്കാൻ അനുവദിച്ച വസന്തനഗറിലെ ഷാംഗ്രി-ലാ ഹോട്ടലിന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കാരണം കാണിക്കൽ നോട്ടീസ് നൽകി. “ദക്ഷിണാഫ്രിക്കയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയും ബെംഗളൂരു വിമാനത്താവളത്തിൽ ശേഖരിച്ച സാമ്പിളിൽ പോസിറ്റീവ് ആകുകയും ചെയ്ത പ്രഖ്യാപിത കോവിഡ് -19 പോസിറ്റീവ് രോഗിയെ നിങ്ങളുടെ സ്ഥാപനത്തിൽ ഐസൊലേറ്റ് ചെയ്യുകയും. നവംബർ 20. അടുത്ത 14 ദിവസത്തേക്ക് ഐസൊലേഷനിൽ തുടരണമെന്ന് ബിബിഎംപിയുടെ മെഡിക്കൽ ഓഫീസർ ഹോട്ടൽ…

Read More
Click Here to Follow Us