ഹലാലിന്റെ പേരിൽ ഹോട്ടൽ ഉടമയ്ക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും മർദ്ദനം

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ഹലാലിന്റെ പേരില്‍ സംഘര്‍ഷം. ശിവമോഗയില്‍ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ആക്രമണത്തിൽ ഹോട്ടൽ ഉടമയ്ക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരിക്കേറ്റു.

ഹലാല്‍ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദിച്ചതെന്ന് ഹോട്ടൽ ഉടമ പറഞ്ഞു . ഹലാല്‍ ഹോട്ടലുകളില്‍ നിന്നും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ചൂണ്ടികാട്ടിയാണ് വീടുകള്‍ കയറി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ലഖുലേഖ വിതരണം ചെയ്തിരുന്നു. ചിക്കമംഗ്ലൂരുവില്‍ ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകളിലേക്ക് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. ഹലാല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ എടുത്തുമാറ്റുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us